യെമനില്‍ ബസിനു നേരെയുണ്ടായ ആക്രമണത്തില്‍ 40 കുട്ടികളടക്കം 51 പേര്‍ കൊല്ലപ്പെട്ടു.

യെമന്‍ : യെമനില്‍ ബസിനു നേരെയുണ്ടായ ആക്രമണത്തില്‍ 40 കുട്ടികളടക്കം 51 പേര്‍ കൊല്ലപ്പെട്ടു. ദക്ഷിണ യെമനില്‍ സൗദി നടത്തിയ വ്യോമാക്രമണത്തിലാണ് കുട്ടികളടങ്ങുന്ന സംഘം കൊല്ലപ്പെട്ടതെന്നു റെഡ് ക്രോസ്സ് അറിയിച്ചു. സ്‌കൂളില്‍ നിന്ന് ഫീല്‍ഡ് ട്രിപ്പിന് പോയ ബസില്‍ 6 മുതല്‍ 11 വയസ്സ് വരെ പ്രായമുള്ള കുട്ടികളാണ് ഉണ്ടായിരുന്നത്. സാദാ പ്രവിശ്യയില്‍ വ്യാഴാഴ്ച നടന്ന ആക്രമണത്തില്‍ പരുക്കേറ്റ 79 പേരില്‍ 56 പേരും കുട്ടികളായിരുന്നു.

1534231732-40-children-killed-in-Yemen-bus-strike-new-Red-Cross-toll

കഴിഞ്ഞദിവസവും യമനില്‍ സ്‌കൂള്‍ ബസ്സിനു നേരെയുണ്ടായ ആക്രമണത്തില്‍ 29 കുട്ടികള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സൗദി അറേബ്യക്കെതിരെ അന്താരാഷ്ട്രതലത്തില്‍ പ്രതിഷേധം ശക്തമാകുന്നുണ്ട്. സൗദ പ്രവിശ്യയിലെ ദഹ്‌യാന്‍ മാര്‍ക്കറ്റിലൂടെ കടന്നു പോകുകയായിരുന്ന വാഹനത്തിനു നേരെ ഹൂതി വിമതരെ ലക്ഷ്യം വെച്ച് സൗദി സഖ്യസേന സംയുക്തമായി വ്യോമാക്രമണം നടത്തുകയായിരുന്നു. സംഭവത്തില്‍ ഡസന്‍കണക്കിന് പ്രദേശവാസികള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

65398155

യെമനില്‍ മൂന്നുവര്‍ഷത്തെ യുദ്ധത്തിനിടയില്‍ പതിനായിരത്തിലധികം പേരാണ് കൊല്ലപ്പെട്ടിട്ടുള്ളത്. ജൂണില്‍ സൗദിയു.എ.ഇ സഖ്യം 250 വ്യോമാക്രമണങ്ങളാണ് യെമനില്‍ നടത്തിയത്. ഇതില്‍ മൂന്നിലൊന്ന് സ്ഥലങ്ങള്‍ സൈനികേതര മേഖലകളാണ്. യമനിലെ സ്ഥിതിഗതികള്‍ ലോകത്തിലെ ഏറ്റവും വലിയ മാനുഷിക പ്രതിസന്ധിയായാണ് വിശേഷിപ്പിക്കപ്പെടുന്നത്. ജനുവരി മുതല്‍ മെയ് വരെയുള്ള കാലയളവില്‍ 7.5 ദശലക്ഷം ആളുകളെ സഹായിച്ചിട്ടുണ്ടെന്ന് സന്നദ്ധ സംഘടനകള്‍ പറയുന്നു.

Top