കൊല്ലപ്പെട്ട നാല് സൈനികര്‍ക്ക് സേനയുടെ അന്ത്യാജ്ഞലി, അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍ തുടരുന്നു

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ഗുരസ് സെക്ടറില്‍ നുഴഞ്ഞുകയറ്റ ശ്രമം തടയുന്നതിനിടെ കൊല്ലപ്പെട്ട നാല് സെനികര്‍ക്ക് സേന അന്ത്യോപചാരം അര്‍പ്പിച്ചു. മേജര്‍ കെ.പി റാണെ, ഹവല്‍ദാര്‍മാരായ ജാമി സിംഗ്, വിക്രംജീത്, റൈഫിള്‍മാന്‍ ഹമീര്‍ സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്.

കമാന്‍ഡന്റ് ലഫ്റ്റനന്റ് ജനറല്‍ എകെ ഭട്ട് അന്ത്യോപചാരം അര്‍പ്പിച്ചു. കാശ്മീര്‍ പൊലീസ് എസ്പി വായ്ദ് ചടങ്ങുകളില്‍ പങ്കെടുത്തു.

എട്ട് പേരാണ് അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റ ശ്രമം നടത്തിയത് എന്നാണ് സൈന്യം പറയുന്നത്. ഇതില്‍ നാല് പേര്‍ പാക് അധീന കാശ്മീരിലേയ്ക്ക് തിരിച്ച് രക്ഷപ്പെട്ടു. ബാക്കി രണ്ട് പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. നിയന്ത്രണ രേഖയും അതിര്‍ത്തിയും കടന്ന് നുഴഞ്ഞ് കയറാനുള്ള ശ്രമങ്ങള്‍ ഏതുവിധേനയും തകര്‍ക്കുമെന്ന് പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രതികരിച്ചിരുന്നു.

ഇന്ന് രാവിലെ മുതല്‍ ബാരാമുള്ള ജില്ലയില്‍ സുരക്ഷാ ഉദ്യോഗസ്ഥരും ഭീകരരും ഏറ്റുമുട്ടുകയാണ്. വെള്ളിയാഴ്ച ഒരു ലക്ഷ്വറി തൊയ്ബ ഭീകരന്റെ മൃതദേഹം കണ്ടെത്തിയിരുന്നു.

Top