കശ്മീരിലെ കുപ്‌വാരയില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; 5 സുരക്ഷ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു; അഞ്ച് ഭീകരരെ വധിച്ചു

jammu kashmir

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്‌വാരയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ തുടരുന്നു. ഏറ്റമുട്ടലില്‍ മൂന്നു ജവാന്മാരും രണ്ട് പോലീസുകാരും കൊല്ലപ്പെട്ടു. അതേസമയം, ഏറ്റമുട്ടലില്‍ 5 ഭീകരരെ സൈന്യം വധിച്ചിരുന്നു.

കാടിനുള്ളില്‍ ഒളിച്ചിരുന്ന ഭീകരര്‍ ഇന്നലെ ഉച്ചയോടെ സൈന്യത്തിനു നേരെ ആക്രമണം നടത്തുകയായിരുന്നു. തൊട്ടു പിന്നാലെ
സുരക്ഷാസേന നടത്തിയ പ്രത്യാക്രമണത്തിലാണ് 5 ഭീകരരെ വധിച്ചത്. കഴിഞ്ഞ 32 മണിക്കൂറായി കുപ്‌വാരയില്‍ ഏറ്റമുട്ടല്‍ തുടരുകയാണ്.

Top