മാധവിക്കുട്ടിയുടെ ജീവിതം പറയുന്ന ‘ആമി’ യില്‍ ടൊവിനോ തോമസ് അതിഥി വേഷത്തില്‍

ലയാളത്തിന്റെ ലേഡിസൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരെ നായികയാക്കി കമല്‍ സംവിധാനം ചെയ്യുന്ന ‘ആമി’യില്‍ ടൊവിനോ തോമസ് അതിഥി വേഷത്തിലെത്തുന്നു.

ചിത്രത്തില്‍ പൃഥ്വിരാജ് അതിഥി വേഷത്തില്‍ എത്തുമെന്നായിരുന്നു റിപ്പോര്‍ട്ട്.

പ്രശസ്ത സാഹിത്യകാരി മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ആമി ക്രിസ്മസിനാണ് റിലീസ് ചെയ്യുന്നത്.

ഇനി ഒരു ഷെഡ്യൂള്‍ കൂടിയാണ് ചിത്രീകരിക്കുവാനുള്ളത്.

കൊച്ചിയില്‍ നവംബര്‍ ആറിന് ഈ ഷെഡ്യൂളിന്റെ ചിത്രീകരണം ആരംഭിക്കും.

ഒറ്റപ്പാലവും കൊല്‍ക്കത്തയുമായിരുന്നു മറ്റ് ലൊക്കേഷനുകള്‍.

കമല്‍ തന്നെ തിരക്കഥ രചിച്ചിരിക്കുന്ന ചിത്രത്തില്‍ മുരളീ ഗോപിയും അനൂപ് മേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഗുല്‍സാറിന്റെയും റഫീഖ് അഹമ്മദിന്റെയും വരികള്‍ക്ക് എം. ജയചന്ദ്രനും തൗഫീഖ് ഖുറേഷിയും സംഗീതം നല്‍കുന്നു.

Top