atm withdrawal limit hiked to rs 10000 a day

ന്യൂഡല്‍ഹി: എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള പരിധി ഉയര്‍ത്തി. ഒരുദിവസം പതിനായിരം രൂപ വരെ പിന്‍വലിക്കാം. 4500 എന്ന പരിധിയില്‍ നിന്നാണ് 10000 ആക്കി ഉയര്‍ത്തിയത്.

കറന്റ് അക്കൗണ്ടില്‍ നിന്ന് ഒരു ലക്ഷം രൂപവരെ എടുക്കാമെന്നും ആര്‍ ബിഐ. നിലവില്‍ ഒരാഴ്ച 50000 രൂപയായിരുന്നു പരിധി.

സേവിങ്‌സ് അക്കൗണ്ടുകളില്‍ നിന്നും ഒരാഴ്ച പിന്‍വലിക്കാവുന്ന തുക 24,000 രൂപയായി തുടരും.

Top