ATM rains cash: Man in Rajasthan asks for Rs 3500, gets Rs 70k

atm roberry

ജയ്പൂര്‍: എ.ടി.എമ്മുകള്‍ വേഗം കാലിയാകുന്നതാണ് ഇപ്പോള്‍ പൊതുവെ നാം കണ്ടു വരുന്ന കാഴ്ച. എന്നാല്‍ ഇതില്‍ നിന്നും അല്പം വ്യത്യസ്തമാണ് രാജസ്ഥാനിലെ ബാങ്ക് ഓഫ് ബറോഡയുടെ എടിഎം.

രജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂരില്‍ നിന്ന് 80 കിലോമീറ്റര്‍ മാറിയുള്ള പട്ടണത്തിലാണ് സംഭവം.

തോങ്ക് സ്വദേശിയായ ദിവാകര്‍ എടിഎമ്മില്‍ നിന്ന് 3500 രൂപ പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ , ലഭിച്ചത് 70,000 രൂപയാണ്. ഇത് ദിവാകറിന്റെ മാത്രം അനുഭവമല്ല. എ.ടി.എമ്മിന്റെ തകരാറുമൂലം മണിക്കൂറുകള്‍ക്ക് ഇടയില്‍ നിരവധി പേരാണ് കാശുകാരായത്.

100 രൂപാനോട്ടുകളുടെ സ്ഥാനത്ത് 2000 രൂപ വന്നതാണ് തകരാറിന് കാരണം.

എ.ടി.എമ്മിന്റെ നോട്ടുവിഷയം ദിവാകര്‍ തന്നെ ബാങ്ക് അധികൃതരെ വിളിച്ച് അറിയിക്കുകയായിരുന്നു. അതേസമയം ദിവാകറിനും മുമ്പ് കയറിയവരെല്ലാം കിട്ടിയ കാശുമായി സ്ഥലംവിടുകയും ചെയ്തിരുന്നു.

എ.ടി.എം. അധികൃതരെത്തി അടച്ചുപൂട്ടിയപ്പോഴേയ്ക്കും 6.76 ലക്ഷം രൂപ നഷ്ടപ്പെട്ടിരുന്നു. കുറഞ്ഞത് 10 പേര്‍ക്കെങ്കിലും അധികത്തുക ലഭിച്ചിട്ടുണ്ട് എന്നാണ് അധികൃതരുടെ നിഗമനം.

Top