മധ്യപ്രദേശിലെ എടിഎമ്മില്‍ മഹാത്മാ ഗാന്ധിയുടെ ചിത്രമില്ലാത്ത നോട്ടുകള്‍

മൊറേന: മധ്യപ്രദേശിലെ എസ്ബിഐ എടിഎമ്മില്‍ മഹാത്മാ ഗാന്ധിയുടെ ചിത്രമില്ലാത്ത നോട്ടുകള്‍.

മധ്യപ്രദേശിലെ മൊറേന ജില്ലയിലെ എസ്ബിഐ എടിഎമ്മില്‍ നിന്ന് ഗോവര്‍ധന്‍ ശര്‍മ്മ എന്നയാള്‍ക്കാണ് ഗാന്ധിജിയുടെ ചിത്രമില്ലാത്ത നോട്ടുകള്‍ ലഭിച്ചത്.

ഇയാള്‍ എസ്ബിഐ ബാങ്കുമായി ബന്ധപ്പെട്ടപ്പോള്‍ അച്ചടിപ്പിശകാണെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു. ഇയാളുടെ കൈയിലിരുന്ന നോട്ട് ബാങ്ക് അധികൃതര്‍ മാറ്റി നല്‍കുകയും ചെയ്തു.

Top