കാണ്‍പുരില്‍ എസ്ബിഐയുടെ എടിഎമ്മില്‍ 2000 രൂപയുടെ കള്ളനോട്ടുകള്‍

ലക്‌നോ: ഉത്തര്‍പ്രദേശിലെ കാണ്‍പുരില്‍ എസ്ബിഐയുടെ എടിഎമ്മില്‍നിന്നും രണ്ടായിരത്തിന്റെ കള്ളനോട്ടുകള്‍. ശനിയാഴ്ചയാണ് കാണ്‍പുര്‍ സ്വദേശി പ്രശാന്ത് മൈയൂരിയക്ക് കള്ളനോട്ടുകള്‍ ലഭിച്ചത്.

പിന്‍വലിച്ച 2000 രൂപയുടെ ഏഴ് നോട്ടുകളില്‍ ഒരെണ്ണം കള്ളനോട്ടുകളായിരുന്നുവെന്നും മറ്റ് ആറ് നോട്ടുകള്‍ കീറിയതായിരുന്നുവെന്നും പ്രശാന്ത് പറഞ്ഞു. സംഭവത്തില്‍ ഉത്തര്‍പ്രദേശ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top