ATM closed because of currency crisis

കോഴിക്കോട്: പൊതുമേഖലബാങ്കുകളില്‍ വീണ്ടും നോട്ടുക്ഷാമം നേരിടുന്നു.

നിയന്ത്രണം പിന്‍വലിച്ചതോടെ ഇടപാടുകാര്‍ കൂടുതല്‍പണം പിന്‍വലിക്കുമ്പോള്‍ അതിനനുസരിച്ച് നോട്ടുകള്‍ കറന്‍സി ചെസ്റ്റുകളില്‍നിന്ന് ലഭിക്കാത്തതാണ് ഇപ്പോഴത്തെ പ്രശ്‌നം.

എ.ടി.എമ്മുകളില്‍ നോട്ടുകള്‍ സൂക്ഷിക്കേണ്ടെന്ന് ബാങ്കുകള്‍ക്കുള്ള നിര്‍ദേശത്തെതുടര്‍ന്ന് പല പൊതുമേഖലാബാങ്കുകളുടെയും എ.ടി.എമ്മുകള്‍ അടഞ്ഞുകിടക്കുകയാണ്.

ട്രഷറി ഇടപാടുകളെയും നോട്ട്ക്ഷാമം ബാധിച്ചിട്ടുണ്ട്.

കൗണ്ടര്‍ ഇടപാടുകളില്‍ തടസ്സമുണ്ടാകരുതെന്ന മുന്‍കരുതലോടെ ഇടപാടുകാര്‍ കൊണ്ടുവരുന്ന പണമെടുത്ത് പ്രതിസന്ധി നേരിടാനാണ് ജീവനക്കാര്‍ ശ്രമിക്കുന്നത്.

നോട്ടിന്റെ ക്ഷാമം സ്വകാര്യ, പുതുതലമുറബാങ്കുകളെ അധികം ബാധിച്ചിട്ടില്ല. ഇവയുടെ എ.ടി.എമ്മുകളിലും ആവശ്യത്തിന് പണം ലഭിക്കുന്നുണ്ട്.

റിസര്‍വ് ബാങ്കില്‍നിന്ന് കറന്‍സി ചെസ്റ്റുകളിലേക്ക് വരുന്ന നോട്ടുകള്‍ എല്ലാ ബാങ്കുകള്‍ക്കും തുല്യമായി വിതരണം ചെയ്യണമെന്ന വ്യവസ്ഥയാണ് പൊതുമേഖലാബാങ്കുകള്‍ക്ക് പ്രതിസന്ധിയുണ്ടാക്കുന്നത്.

Top