യൂറോപ്പാ ലീഗില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് എവര്‍ട്ടണെ തകര്‍ത്ത് അറ്റ്‌ലാന്റാ

യൂറോപ്പാ ലീഗില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് എവര്‍ട്ടണെ തകര്‍ത്ത് അറ്റ്‌ലാന്റാ മുന്നേറി.

ഗുഡിസണ്‍ പാര്‍ക്കില്‍ നടന്ന മല്‍സരത്തില്‍ ബ്രയാന്‍ ക്രിസ്റ്റേനും, അന്‍ഡ്രിയാസ് കോര്‍ണെലിസും ഇരട്ടഗോള്‍ നേടുകയും ചെയ്തു.

അഞ്ചാം ഗോള്‍ നേടിയത് ഗോസെന്‍സാണ്. റാമിറെസ് എവര്‍ട്ടണ്‍ന്റെ ആശ്വാസ ഗോളും നേടി.

യൂറോപ്പാ ലീഗില്‍ നിന്ന് എവര്‍ട്ടണ്‍ നേരത്തെ തന്നെ പുറത്തായിരുന്നു.

മറ്റൊരു മല്‍സരത്തില്‍ ആര്‍സനലിനെ എഫ്.സി കൊളോണ്‍ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു.

Top