Atif Aslam stops concert to save girl from molestation

കറാച്ചി: പെണ്‍കുട്ടിയെ ശല്യക്കാരില്‍ നിന്ന് രക്ഷിക്കാന്‍ പാകിസ്താനി ഗായകന്‍ അതിഫ് അസ്ലം തന്റെ സംഗീത പരിപാടി നിര്‍ത്തിവെച്ചു. ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം.

കറാച്ചിയില്‍ സംഗീത പരിപാടി നടക്കുന്നതിനിടയില്‍ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് ഒരു പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നത് കണ്ട അതിഫ് പരിപാടി നിര്‍ത്തുകയും പെണ്‍കുട്ടിയെ രക്ഷപെടുത്തുകയുമായിരുന്നു.

‘ നിങ്ങള്‍ പെണ്‍കുട്ടികളെ മുമ്പ് കണ്ടിട്ടില്ലേ? നിങ്ങളുടെ അമ്മയ്ക്കും പെങ്ങള്‍ക്കും ഇതുപോലെ സംഭവിക്കാം.’ അതിഫ് അസ്ലം പറഞ്ഞു. പെണ്‍കുട്ടിയുടെ സുരക്ഷ ഉറപ്പാക്കാന്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

നിറഞ്ഞ കൈയ്യടിയോടെയാണ് അതിഫിന്റെ പ്രവര്‍ത്തി കാണികള്‍ സ്വീകരിച്ചത്. അതിഫിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

Top