സിനിമയില്‍ സജീവമാകുന്നു ; ഫഹദിനൊപ്പം ട്രാന്‍സില്‍ അശ്വതി മേനോനും

FAHAD

ളമാന്‍ കണ്ണിലൂടെ എന്ന ഒറ്റ ഗാനം മതി അശ്വതി മേനോനെ മലയാളികള്‍ക്ക് ഓര്‍ക്കുവാന്‍. കുറച്ചു സിനിമകള്‍ കൊണ്ട് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയ താരം പിന്നീട് സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. ഏറെ വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമാകാനുള്ള ശ്രമത്തിലാണ് അശ്വതി.

റാഫി സംവിധാനം ചെയ്ത റോള്‍ മോഡല്‍സില്‍ അതിഥി താരമായി എത്തിയ താരം ഫഹദിനെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സില്‍ പ്രധാനപ്പെട്ടൊരു വേഷം കൈകാര്യം ചെയ്യാന്‍ ഒരുങ്ങുകയാണ്. സത്യം ശിവം സുന്ദരം, സാവിത്രിയുടെ അരഞ്ഞാണം, തെങ്കാശിപ്പട്ടണം തമിഴ് തുടങ്ങിയ ചിത്രങ്ങളിലും അശ്വതി ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിരുന്നു.

Top