അസ്യൂസ് സെന്‍ഫോണ്‍ മാക്‌സ് പ്രോ എം1 ജൂലായ് 26ന് ഫ്‌ളിപ്കാര്‍ട്ടില്‍

asus

റ് ജിബി റാമോടു കൂടിയ അസ്യൂസ് സെന്‍ഫോണ്‍ മാക്‌സ് പ്രോ എം1 ജൂലായ് 26ന് ഫ്‌ളിപ്കാര്‍ട്ടില്‍ വില്‍പ്പനയ്‌ക്കെത്തും. 16എംപി റിയര്‍ ഫ്രണ്ട് ക്യാമറയാണ് ഫോണിന്റേത്. ജൂലായ് 26ന് 12 മണിക്ക് ഫ്‌ളിപ്കാര്‍ട്ടില്‍ വില്‍പ്പനയാരംഭിക്കും. 64ജിബി സ്റ്റോറേജ് ഫോണിന് 14,999 രൂപയാണ് വില.

16എംപി+5എംപി റിയര്‍ ക്യാമറ, 13എംപി+5എംപി ഡ്യുവല്‍ ക്യാമറകളുള്ള രണ്ട് വ്യത്യസ്ത വാരിയന്റുകളാണുള്ളത്. ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 636ലാണ് ഫോണിന്റെ പ്രവര്‍ത്തനം. 18:9 അനുപാതത്തില്‍ 2160×1080 റെസൊല്യൂഷന്‍ ഉള്ള ഫോണിന് 5.99 ഇഞ്ചോടു കൂടിയ ഡിസ്‌പ്ലേയാണുളളത്. ആന്‍ഡ്രോയിഡ് 8.1 മാര്‍ഷ്മലോയിലാണ് ഫോണിന്റെ പ്രവര്‍ത്തനം.

ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഫോണിന്റെ മറ്റൊരു പ്രത്യേകതയാണ്. ആക്‌സലറോമീറ്റര്‍ സെന്‍സര്‍, ഇ-കോംപാസ്, പ്രോക്‌സിമിറ്റി സെന്‍സര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, റിയര്‍ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഗൈറോസ്‌കോപ്പ് എന്നീ സെന്‍സറുകളില്‍ ഫോണ്‍ പ്രവര്‍ത്തിക്കും. 5,000 എംഎഎച്ചാണ് ഫോണിന്റെ ബാറ്ററി.

Top