18:9 ഡിസ്‌പ്ലേയുള്ള അസ്യൂസ് സെന്‍ഫോണ്‍ ലൈവ് അവതരിപ്പിച്ചു

സ്യൂസ് സെന്‍ഫോണ്‍ ലൈവ് ആന്‍ഡ്രോയിഡ് ഗോ വേര്‍ഷന്‍ യുഎസില്‍ അവതരിപ്പിച്ചു. 7,498 രൂപയാണ് ഫോണിന്റെ വില. 5.5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയുള്ള ഫോണ്‍ ആന്‍ഡ്രോയിഡ് 8.1 ഓറിയോയിലാണ് പ്രവര്‍ത്തിക്കുന്നത്. 1 ജിബി റാം 16 ജിബി ഇന്റേണല്‍ സ്റ്റോറേജുള്ള ഫോണിന്റെ മെമ്മറി 2ടിബി വരെ വര്‍ധിപ്പിക്കാവുന്നതാണ്. 3,000 എംഎഎച്ചാണ് ബാറ്ററി.

13 എംപി റിയര്‍ ക്യാമറയും 5 എംപി സെല്‍ഫി ക്യാമറയുമാണ് ഉള്ളത്. മിഡ്‌നൈറ്റ് ബ്ലാക്ക് കളറിലാണ് ഫോണ്‍ ലഭ്യമാവുക. വൈഫൈ-ബ്ലൂടൂത്ത് കണക്ടിവിറ്റ്, 4ജി ലൈറ്റ് സപ്പോര്‍ട്ട്, എഫ്എം-റേഡിയോ സപ്പോര്‍ട്ട് എന്നിവയും ഫോണിനുണ്ട്. ആന്‍ഡ്രോയിഡ് ഗോ വേര്‍ഷന്‍ പ്ലേ സ്റ്റോറിലും ലഭ്യമാണ്.

Top