അസിസ്റ്റന്റ് ലോക്കോ പൈലറ്റ് പരീക്ഷയിലേയ്ക്ക് ഒഴിവുകള്‍ വര്‍ധിപ്പിച്ച് റെയില്‍വേ

exam

ന്യൂഡല്‍ഹി: അസിസ്റ്റന്റ് ലോക്കോ പൈലറ്റ് പരീക്ഷയിലേയ്ക്ക് ഒഴിവുകള്‍ ഇരട്ടിയിലധികമാക്കി റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ പുതിയ തീരുമാനം. 26,502 ഒഴിവുകളിലേക്കായിരുന്നു റെയില്‍വേ നേരത്തെ അപേക്ഷ ക്ഷണിച്ചിരുന്നത്. ഇത് 60,000 ആക്കിയാണ് ആര്‍.ആര്‍.ബിയുടെ പുതിയ വിജ്ഞാപനം. ആഗസ്റ്റ് ഒമ്പതിനാണ് ആദ്യഘട്ട ഓണ്‍ലൈന്‍ പരീക്ഷ നടക്കുക.

48 ലക്ഷത്തോളം ഉദ്യോഗാര്‍ത്ഥികളാണ് ഇത്തവണ അപേക്ഷ അയച്ചിരിക്കുന്നത്. ആഗസ്റ്റ് അഞ്ചിന് അഡ്മിറ്റ് കാര്‍ഡ് ആര്‍.ആര്‍.ബി വെബ്സൈറ്റില്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരീക്ഷാ കേന്ദ്രങ്ങള്‍ ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു. നേരത്തെ പ്രഖ്യാപിച്ച പ്രകാരം പരീക്ഷയ്ക്ക് നാല് ദിവസം മുന്‍പേ അഡ്മിറ്റ് കാര്‍ഡ് ലഭ്യമാകേണ്ടതാണ്.

Top