ആസിഫ് അലി നായകനായെത്തുന്ന മന്ദാരത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി

സിഫ് അലി നായകനാകുന്ന പുതിയ ചിത്രം മന്ദാരത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. കഴിഞ്ഞ ദിവസം ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടിരുന്നു. മീഠായി എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് അനുഷ ജോസഫ് ആണ്. മുജീബ് മജീദ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്. പൂര്‍ണമായും ഒരു പ്രണയ ചിത്രമായാണ് മന്ദാരം ഒരുങ്ങിയിട്ടുള്ളത്.

ആസിഫ് അലി അഞ്ച് ഗെറ്റപ്പുകളില്‍ എത്തുന്ന ചിത്രത്തില്‍ മെക്‌സിക്കന്‍ അപാരതയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ മേഘ മാത്യൂസാണ് നായികയാകുന്നത്. ചിത്രത്തില്‍ ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജ്ജുന്‍ അശോകന്റെ നായികയായാണ് മേഘ എത്തുന്നത്.

കൗമാരം മുതല്‍ 32 വയസു വരെ വ്യത്യസ്ത കാലഘട്ടങ്ങളിലൂടെ പോകുന്ന കഥാപാത്രമാണ് ആസിഫ് കൈകാര്യം ചെയ്യുന്നത്. നവാഗതനായ വിജേഷ് വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജേക്കബ് ഗ്രിഗറി, ഭഗത് മാനുവല്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മാജിക്ക് മൗണ്ടെന്‍ സിനിമാസ് പ്രൊഡക്ഷന്‍സില്‍ ഒരുങ്ങിയ ചിത്രം ഉടന്‍ തിയേറ്ററുകളിലെത്തും. തൃശൂര്‍, എറണാകുളം, വാഗമണ്‍, പോണ്ടിച്ചേരി, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് മന്ദാരം ചിത്രീകരിച്ചിരിക്കുന്നത്.

Top