തിയേറ്ററില്‍ ടിക്കറ്റ് കീറാന്‍ ആസിഫ് അലി; ഞെട്ടലോടെ പ്രേക്ഷകര്‍

Asif ali

ബിടെക് സിനിമ കാണാന്‍ തിയേറ്ററിലെത്തിയ പ്രക്ഷകരെ ഞെട്ടിച്ച് നടന്‍ ആസിഫ് അലി. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി തിയേറ്ററില്‍ ടിക്കറ്റ് വില്‍പ്പനക്കാരനായി എത്തിയതായിരുന്നു നടന്‍. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി സംസ്ഥാനത്ത് ഉടനീളമുള്ള തിയേറ്ററുകളില്‍ ആസിഫ് അലിയുടെയും, ബിടെക് അണിയറ പ്രവര്‍ത്തകരുടെയും സന്ദര്‍ശനം തുടരുകയാണ്.

അപര്‍ണ ബാലമുരളി, നിരഞ്ജന അനൂപ്, അര്‍ജുന്‍ അശോകന്‍, ദീപക് പറമ്പോള്‍, സൈജു കുറുപ്പ്, ശ്രീനാഥ് ഭാസി, എന്നിവര്‍ പ്രധാന കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന സിനിമയെ ഇതിനോടകം തന്നെ പ്രേക്ഷകര്‍ സ്വീകരിച്ചുകഴിഞ്ഞു.

Top