ഏഷ്യന്‍ ഗെയിംസ്; എയര്‍ പിസ്റ്റള്‍ ഷൂട്ടിംഗില്‍ സൗരഭ് ചൗധരിക്ക് സ്വര്‍ണം

ജക്കാര്‍ത്ത: പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്വര്‍ണം. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഷൂട്ടിംഗില്‍ 16 വയസുകാരന്‍ സൗരഭ് ചൗധരിയാണ് സ്വര്‍ണം നേടിയത്. ഗെയിംസ് റെക്കോര്‍ഡോടെയാണ് സ്വര്‍ണം സ്വന്തമാക്കിയത്.

ഇന്ത്യയുടെ അഭിഷേക് ശര്‍മ വെങ്കലം നേടി. ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം ഏഴായി.

Top