ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് കായിക മാമാങ്കത്തില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം. പുരുഷന്‍മാരുടെ 65 കിലോ വിഭാഗം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ ബജ്‌റംഗ് പൂനിയയാണ് ഇന്ത്യക്കായി സ്വര്‍ണം നേടിയത്.
പൂനിയയുടെ ആദ്യ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമാണിത്. നാലു വര്‍ഷം മുമ്പ് ഇന്‍ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ പൂനിയ വെള്ളി മെഡല്‍ നേടിയിരുന്നു.
ഏഷ്യന്‍ ഗെയിംസിനു മുമ്പ് പൂനിയ തുടര്‍ച്ചയായ മൂന്നു ലോക ടൂര്‍ണമെന്റുകളില്‍ സ്വര്‍ണം കരസ്ഥമാക്കിയിരുന്നു.
ജപ്പാന്റെ തകാതാനി ദയിച്ചിയെയാണ് പൂനിയ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 11-8.