asia pacific bravest duck vs tiger war

സിഡ്‌നി: കടുവക്ക് മുന്നില്‍ അകപ്പെട്ടു പോകുന്ന താറാവിന്റെ അവസ്ഥ നമുക്കെല്ലാം പ്രപചിക്കാവുന്നതാണ്. എന്നാല്‍ പ്രവചനങ്ങളില്‍ നിന്ന് വ്യത്യസ്തമാണിവിടെ.

ചിത്രകഥകളിലും അനിമല്‍ പ്ലാന്റേഷന്‍ ചാനലുകളിലും കാണുന്നത് ചെറിയ ജീവികളെ വേട്ടയാടി പിടിച്ച് കൊന്നു തിന്നുന്ന കടുവകളെയാണ്.

എന്നാല്‍ ഇപ്പോള്‍ കാലം മാറി. തന്നെ ആക്രമിക്കാന്‍ വരുന്ന കടുവക്ക് നല്ല എട്ടിന്റെ പണി കൊടുക്കുകയാണ് താറാവ്.

സിംബിയോ വൈല്‍ഡ് ലൈഫ് പാര്‍ക് എന്ന ഫേസ്ബുക്ക് പേജിലെ കടുവ-താറാവ് യുദ്ധമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വയറലായിരിക്കുന്നത്.

സിമ്പിളായി കിട്ടുമെന്ന് കരുതി താറാവിന്റെ പിന്നാലെ പോകുന്ന കടുവ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും നീന്തിയും മുങ്ങിയും പായുന്ന താറാവിന്റെ അടുത്ത് പോലുമെത്താന്‍ കഴിയുന്നില്ല. അവാസാനം താറാവിനു മുന്നില്‍ മുട്ട് മടക്കി തനിക്കൊന്നും അറിയില്ല എന്ന മട്ടില്‍ തോല്‍വി സമ്മതിച്ച് തിരിച്ചു പോകുകയാണ് കടുവച്ചാര്‍.

Top