ചരിത്രം കുറിച്ച് ഇന്ത്യന്‍ യുവതാരം ലക്ഷ്യ സെന്‍ ; ബാഡ്മിന്റണില്‍ സ്വര്‍ണ മെഡല്‍

ജക്കാര്‍ത്ത: ജക്കാര്‍ത്തയില്‍ നടക്കുന്ന ഏഷ്യ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ ലക്ഷ്യ സെന്നിന് സ്വര്‍ണമെഡല്‍. ടോപ് സീഡും ലോക ഒന്നാം നമ്പറുമായ കുന്‍ലാവുത് വിറ്റിഡ്‌സാനെയാണ് പതിനാറുകാരന്‍ ലക്ഷ്യ പരാജയപ്പെടുത്തിയത്. ഏഷ്യ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ ആറു വര്‍ഷത്തിനിടെ ഇന്ത്യ നേടുന്ന ആദ്യ സ്വര്‍ണ മെഡലും 53 വര്‍ഷത്തിനിടെ പുരുഷ സിംഗിള്‍സ് വിഭാഗത്തില്‍ നേടുന്ന ഏക സ്വര്‍ണ മെഡലുമാണിത്. സ്‌കോര്‍: 21-19, 21-18.

ലക്ഷ്യയുടെ കരിയറിലെ ഏറ്റവും മികച്ച വിജയം കൂടിയാണ് ഇത്. പി.വി.സിന്ധു, ഗൗതം താക്കര്‍ എന്നിവരാണ് നേട്ടത്തില്‍ ലക്ഷ്യയുടെ മുന്‍ഗാമികള്‍.

ആറാം സീഡായാണ് ലക്ഷ്യ ടൂര്‍ണമെന്റ് കളിക്കാനെത്തിയത്. സെമിയില്‍ രണ്ടാം സീഡ് ചൈനയുടെ ലി ഷിഫെംഗും സെമിയില്‍ നാലാം സീഡ് ഇക്ഷന്‍ ലിയണാര്‍ഡോയും ലക്ഷ്യയോട് തോല്‍ക്കുകയായിരുന്നു.

Top