അരവിന്ദ് സ്വാമി ചിത്രം സതുരംഗവേട്ട-2ലെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തെത്തി

രവിന്ദ് സ്വാമി നായകനാകുന്ന സതുരംഗവേട്ടൈ-2 ചിത്രത്തിലെ ആദ്യ ഗാനം പുറത്തെത്തി.

സതുരംഗവേട്ടയുടെ ആദ്യ ഭാഗം തമിഴില്‍ വന്‍ ചര്‍ച്ചയ്ക്ക് വഴി വെച്ചിരുന്നു. അരവിന്ദ് സ്വാമിയും തൃഷയുമാണ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്.

ആദ്യഭാഗം സംവിധാനം ചെയ്ത എച്ച്.വിനോദ് തന്നെയാണ് രണ്ടാം ഭാഗവും തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.

വില്ലന്‍ വേള്‍ഡേ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് എത്തിയിരിക്കുന്നത്. കാബിലന്‍ വൈരമുത്തുവിന്റെ വരികള്‍ക്ക് അശ്വമിത്രയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

ആന്റണി തോമസ്, റാപ് കിംഗ് മാധവന്‍, കിരണ്‍ ശ്രാവണ്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

മനോബാലാസ് പിക്ചര്‍ ഹൗസിന്റെ ബാനറില്‍ നടന്‍ മനോബാല നിർമിക്കുന്ന ചിത്രത്തിൽ പ്രകാശ് രാജ്, രാധാ രവി, നാസര്‍ മുതലായവരാണ് മറ്റ് താരങ്ങള്‍. എച്ച്. വിനോദിന്റേതാണ് തിരക്കഥ.

Top