Arvind Kejriwal statement

അമൃത്സര്‍: പഞ്ചാബില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 117 സീറ്റില്‍ 100 സീറ്റും എ.എ.പി നേടുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.

തന്റെ പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ വിശുദ്ധ ഗ്രന്ഥങ്ങളായ ഖുര്‍ആനെയും ഗുരു ഗ്രന്ഥ് സാഹിബിനെയും അവഹേളിച്ചതിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരുമെന്നും പഞ്ചാബില്‍ ഒരു തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവേ അദ്ദേഹം പറഞ്ഞു.

ഈ വര്‍ഷം രണ്ടാം തവണയാണ് കെജ്‌രിവാള്‍ പഞ്ചാബില്‍ സന്ദര്‍ശനം നടത്തുന്നത്. ഈ വര്‍ഷമാദ്യം ഫെബ്രുവരിയില്‍ അദ്ദേഹം അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിന് ഇവിടെയെത്തിയിരുന്നു.

ഒരു മാസത്തിനകം പഞ്ചാബിലെ മയക്കുമരുന്ന് പ്രശ്‌നം പരിഹരിക്കാന്‍ തനിക്കാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇതുവരെയുള്ള ഭരണാധികാരികള്‍ പഞ്ചാബിനെ കൊള്ളയടിച്ചുവെന്നും ആം ആദ്മി ഭരണത്തിലെത്തിയാല്‍ ഇവരെ അഴിക്കുള്ളിലാക്കുമെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി.

അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കുന്ന പഞ്ചാബിലെ തെരഞ്ഞെടുപ്പില്‍ ശക്തമായ മുന്നേറ്റം കാഴ്ച്ചവെക്കാനിരിക്കുന്ന ആം ആദ്മി പാര്‍ട്ടിക്ക് അധികാരത്തിലിരിക്കുന്ന അകാലിദള്‍ബി.ജെ.പി സഖ്യവും പ്രതിപക്ഷമായ കോണ്‍ഗ്രസും ശക്തമായ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

Top