മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ മോഷണം പോയ കാര്‍ കണ്ടെത്തി

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ മോഷണം പോയ കാര്‍ കണ്ടെത്തി.

വ്യാഴാഴ്ചയാണ് സെക്രട്ടേറിയറ്റിനു വെളിയില്‍ പാര്‍ക്ക് ചെയ്തിരുന്ന നീല നിറമുള്ള വാഗണ്‍ ആര്‍ കാര്‍ മോഷണം പോയത്.

2015-ലെ നിയമസഭാ തെരഞ്ഞെടുപ്പു മുതല്‍ കേജരിവാള്‍ ഉപയോഗിച്ചിരുന്ന ഈ കാര്‍ സോഫ്റ്റ്‌വേര്‍ എന്‍ജിനിയറായ കുന്ദന്‍ ശര്‍മ 2013-ല്‍ കേജരിവാളിനു സമ്മാനിച്ചതാണ്.

കേജരിവാള്‍ മുഖ്യമന്ത്രിയായതോടെ ഇന്നോവ കാറാണ് ഉപയോഗിക്കുന്നത്. എഎപിയുടെ ആവശ്യങ്ങള്‍ക്കായിരുന്നു വാഗണ്‍ ആര്‍ ഉപയോഗിച്ചിരുന്നത്.

Top