മാനനഷ്ടക്കേസ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയോട് മാപ്പ് പറഞ്ഞ് അരവിന്ദ് കെജ്രിവാള്‍

Arvind Kejriwal

ന്യൂഡല്‍ഹി: മാനനഷ്ടക്കേസില്‍ നടപടി ഒഴിവാക്കുന്നതിനായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയോട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ മാപ്പ് പറഞ്ഞു. ഗഡ്കരിയെക്കുറിച്ച് താന്‍ നടത്തിയ പ്രസ്താവനകള്‍ വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നും ഇക്കാര്യത്തില്‍ നിരുപാധികം മാപ്പ് പറയുന്നുവെന്നും അദ്ദേഹം അറിയിച്ചു. ഇതിന് പിന്നാലെ നല്‍കിയ മാനനഷ്ടക്കേസുകള്‍ ഗഡ്കരി പിന്‍വലിച്ചു.

കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിനോടും കെജ്രിവാള്‍ മാപ്പു പറഞ്ഞിട്ടുണ്ട്. ഗഡ്കരിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച കെജ്രിവാളിനെതിരെ 2014ലാണ് ഗഡ്കരി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. ഇതിനെത്തുടര്‍ന്നാണ് ഡല്‍ഹി മുഖ്യമന്ത്രിയുടെ മാപ്പപേക്ഷ. പഞ്ചാബിലെ ബിക്രം മജീദിയയോട് മാപ്പു ചോദിച്ചതിന്റെ പേരില്‍ പഞ്ചാബ് എ.എ.പിയും കെജ്രിവാളും തമ്മില്‍ ഭിന്നത രൂക്ഷമായിരിക്കെയാണ് പുതിയ മാപ്പപേക്ഷ.

Top