കെജ്‌രിവാളിന്റെ സമരം അഞ്ചാം ദിനത്തിലേക്ക്; കേന്ദ്രം ഇടപെടുമെന്ന് സൂചന

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ലെഫ്. ഗവര്‍ണറുടെ ഓഫീസില്‍ നടത്തുന്ന സമരം അഞ്ചാം ദിനത്തിലേക്ക് എത്തിയപ്പോള്‍ ഇടപെടാനൊരുങ്ങി കേന്ദ്രം.

കെജ്‌രിവാളിന്റെ ആരോഗ്യ സ്ഥിതി മോശമാവുന്നുവെന്ന് കണ്ടതോടെ നാല് ആംബുലന്‍സുകള്‍ ലെഫ്. ഗവര്‍ണര്‍ അനില്‍ ബൈജലിന്റെ വീട്ടിലെത്തിയിട്ടുണ്ട്. അരവിന്ദ് കെജ്‌രിവാളിനോടൊപ്പം ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍ എന്നിവരും നിരാഹാര സമരത്തിലാണ്. കെജ്‌രിവാള്‍ അടക്കമുള്ളവരെ ഡോക്ടര്‍മാര്‍ പരിശോധിച്ചു.

ജോലിയില്‍ നിന്ന് വിട്ടു നില്‍ക്കുന്ന ഐഎഎസ് ഓഫീസര്‍മാരെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കണമെന്നും അവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും റേഷന്‍ സാധനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിച്ചു നല്‍കാനുള്ള പദ്ധതിക്ക് അംഗീകാരം നല്‍കണമെന്നും തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജലിന്റെ വസതയില്‍ കാത്തിയിരിപ്പു സമരം ആരംഭിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഗവര്‍ണറെ കണ്ട് ആവശ്യമുന്നയിച്ചതിനു ശേഷമായിരുന്നു ഗവര്‍ണറുടെ വസതിയിലെ സന്ദര്‍ശക മുറിയില്‍ പ്രതിഷേധം ആരംഭിച്ചത്.

Top