‘ഞാന്‍ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയാണ്, ഭീകരനല്ല’

ന്യൂഡല്‍ഹി: ഗസ്റ്റ് അധ്യാപകരെ സ്ഥിരപ്പെടുത്താനുള്ള ബില്ലിനെ എതിര്‍ത്ത ലഫ്.ഗവര്‍ണറുടെ നടപടിക്കെതിരേ വിമര്‍ശനവുമായി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍.

താന്‍ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയാണെന്നും ഒരു ഭീകരനല്ലെന്നും കേജരിവാള്‍ ഗവര്‍ണറെ ഓര്‍മിപ്പിച്ചു.

ഡല്‍ഹി നിയമസഭയുടെ ഒരു ദിവസത്തെ സെഷനിലാണ് കേജരിവാള്‍ ലഫ്.ഗവര്‍ണര്‍ക്കും കേന്ദ്രം ഭരിക്കുന്ന ബിജെപിക്കുമെതിരേ ആക്രമണം ആരംഭിച്ചത്. ഗവര്‍ണറും ബിജെപിയും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന് ആരോപിച്ചതോടെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

Top