തെറ്റുപറ്റിപ്പോയി ! അരുണ്‍ ജെയ്റ്റ്‌ലിയോട് മാപ്പ് അപേക്ഷിച്ച് അരവിന്ദ് കേജ്‌രിവാള്‍

Jaitley Sues Kejriwal

ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയോട് മാപ്പ് അപേക്ഷിച്ച് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കേജ്‌രിവാള്‍. ആരോപണം ഉന്നയിച്ചത് ചിലര്‍ നല്‍കിയ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു എന്ന് കാണിച്ചാണ് മാപ്പപേക്ഷ അയച്ചത് .എഎപി നേതാക്കളായ അശുതോഷ്, സജ്ഞയ് സിങ്, രാഘവ് ചന്ദ്ര എന്നിവരും കെജ്‌രിവാളിനൊപ്പം മാപ്പപേക്ഷ അയച്ചിട്ടുണ്ട്.

തനിക്കെതിരെ ഉന്നയിച്ച അഴിമതി ആരോപണങ്ങളിലാണ് കേജ്‌രിവാളിനും കൂട്ടര്‍ക്കുമെതിരെ ജെയ്റ്റലി മാനനഷ്ട കേസ് കൊടുത്തത്. പത്ത് കോടി രൂപയാണ് തനിക്കുണ്ടായ മാനഹാനിക്ക് ജെയ്റ്റലി ആവശ്യപ്പെട്ടത്.

മാപ്പ് പറഞ്ഞതോടെ മാനനഷ്ടക്കേസ് ജെയ്റ്റ്‌ലി പിന്‍വലിക്കുമെന്നാണ് സൂചന. കഴിഞ്ഞ മാസം കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരിയോടും കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിനോടും കേജ്‌രിവാള്‍ മാപ്പ് പറച്ചില്‍ നടത്തിയിരുന്നു.

വിവിധ ആരോപണങ്ങളിലായി കെജ്‌രിവാളിനെതിരെ 33 മാനനഷ്ട കേസുകളാണുള്ളത്. ഇവ ഒത്തുതീര്‍പ്പാക്കുന്നതിന്റെ ഭാഗമായാണ് ഒരോരുത്തരോടായി മാപ്പപേക്ഷിക്കുന്നത്.

Top