സാമ്പത്തിക സഹകരണം ലക്ഷ്യം;ബിസിനസ് മീറ്റിന് അരുണ്‍ ജെയ്റ്റ്‌ലി റിയാദില്‍

arun jaitly

റിയാദ്‌: ഇന്ത്യയും സൗദിയും തമ്മിലുള്ള സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ട് ബിസിനസ് മീറ്റിങിനായി കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി റിയാദിലെത്തി. കൊട്ടാരത്തിലെത്തിയ ജെയ്റ്റ്‌ലിയ്ക്ക് വന്‍ സ്വീകരണമാണ് സല്‍മാന്‍ രാജാവ് ഒരുക്കിയിരുന്നത്. ഇരുവരും തമ്മില്‍ വിവിധ ഉഭയകക്ഷി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. കൂടാതെ നിക്ഷേപ സഹകരണം വര്‍ധിപ്പിച്ച് മുന്നോട്ട് പോകുമെന്ന് ഇരു രാജ്യങ്ങളും വ്യക്തമാക്കി.

ഞായറാഴ്ച പുലര്‍ച്ചെ റിയാദിലെത്തിയ കേന്ദ്ര ധനകാര്യ മന്ത്രി സല്‍മാന്‍ രാജാവുമായുള്ള
കൂടിക്കാഴ്ചയില്‍ വിവിധ വിഷയങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തു. വിവിധ മന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തു. ഉച്ചയ്ക്കായിരുന്നു ഇന്ത്യ-സൗദി വാണിജ്യ സെമിനാര്‍. നിക്ഷേപം വര്‍ധിപ്പിച്ച് സഹകരിച്ച് മുന്നേറണമെന്ന് ഇരു രാജ്യങ്ങളും യോഗത്തില്‍ അഭിപ്രായപ്പെട്ടിരുന്നു.

സൗദി വിദേശ വാണിജ്യ നിക്ഷേപ സഹ മന്ത്രി ഡോ അബ്ദുറഹ്മാന്‍ അല്‍ ഹര്‍ബി നിക്ഷേപത്തിന്റെ സാധ്യതകള്‍ വ്യക്തമാക്കി. നിക്ഷേപത്തിന് സൗദി കമ്പനികള്‍ സന്നദ്ധമാണെന്നും ഇതിനായി വിസ നടപടികള്‍ ലഘൂകരിക്കണമെന്നും യോഗത്തില്‍ സംസാരിച്ച കൗണ്‍സില്‍ കോ ചെയര്‍മാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Top