അരുണ്‍ ജെയ്റ്റ്‌ലി സൗദിയില്‍ ; വിവിധ കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പു വെക്കും

Arun Jaitley

ന്യൂഡല്‍ഹി : കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി സൗദിയിലെത്തി. ഇന്ത്യാ-സൗദി പന്ത്രണ്ടാമത് ജോയിന്റ് കൌണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാനായാണ് ജെയ്റ്റ്‌ലി എത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതും സന്ദര്‍ശനത്തിനിടെ ചര്‍ച്ചയാകും.

ഉച്ചക്ക് നടക്കുന്ന ബിസിനസ് കൌണ്‍സിലിന്റെ യോഗത്തില്‍ ഇരു രാജ്യങ്ങളിലേയും ധനകാര്യ മന്ത്രിമാര്‍ പങ്കെടുക്കും. ഉച്ചക്ക് ശേഷം സൌദിയിലെ ജനാദ്രിയ പൈതൃക ഗ്രാമത്തിലും മന്ത്രി സന്ദര്‍ശനം നടത്തും. സൌദി വാണിജ്യ നിക്ഷേപ വ്യവസായ മന്ത്രി ഡോ. മാജിദ് അല്‍ ഖസ്ബിയും ജെയ്റ്റ്‌ലിയും തിങ്കളാഴ്ച ഉഭയകക്ഷി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.

വിവിധ കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പു വെക്കും. ഉന്നത സൌദി ഉദ്യോഗസ്ഥരുമായി ധനകാര്യ മന്ത്രിയുടെ ചര്‍ച്ചയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് ശേഷം വാണിജ്യ കൌണ്‍സിലില്‍ സംസാരിക്കുന്ന ധനകാര്യ മന്ത്രി രാത്രിയോടെ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങും.

Top