കാമുകിയുടെ ഭര്‍ത്താവിന്റെ മൊബൈല്‍ ദൃശ്യങ്ങളും നീക്കങ്ങളും ആപ്പ് വഴി പകര്‍ത്തി യുവാവ്

mobile tariff reduction

കൊച്ചി : കാമുകിയുടെ ഭര്‍ത്താവിന്റെ മൊബൈല്‍ ദൃശ്യങ്ങള്‍ ആപ്പ് വഴി പകര്‍ത്തിയ യുവാവ് അറസ്റ്റില്‍. അമ്പലപ്പുഴ കക്കാട് സ്വദേശി അജിത്താണ് അറസ്റ്റിലായത്. ഇയാള്‍ ആലപ്പുഴ ബാങ്ക് ജീവനക്കാരനാണ്‌. ഭര്‍ത്താവിന്റെ രഹസ്യ നീക്കങ്ങളും, സ്വകാര്യ ദൃശ്യങ്ങളും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ഇയാള്‍ പകര്‍ത്തിയിരുന്നു.

ഭാര്യക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ചോര്‍ത്തി ഭീഷണിപ്പെടുത്തിയതായി പരാതിക്കാരന്‍ പൊലീസിനോട് പറഞ്ഞു.

അയല്‍വാസിയായ യുവതിയുമായി അടുപ്പത്തിലായ അജിത് യുവതിയുടെ ഭര്‍ത്താവിന്‍റെ മൊബൈല്‍ ഫോണില്‍ അയാളറിയാതെ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ രഹസ്യമായി സ്ഥാപിക്കുകയായിരുന്നു. ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് അഞ്ചു മാസത്തോളം ഭര്‍ത്താവിന്‍റെ നീക്കങ്ങള്‍ അജിത് മനസിലാക്കി. സംഭാഷണങ്ങളുടെ ഓഡിയോയും സ്വകാര്യ നിമിഷങ്ങളുടെയടക്കം ദൃശ്യങ്ങളും പകര്‍ത്തി.

തട്ടിപ്പ് മനസിലായ ഭര്‍ത്താവ് എളമക്കര പൊലീസിനെ സമീപിക്കുകയും പൊലീസ് ഇതേ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് തന്നെ അജിത്തിനെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഐടി ആക്ടിെല അറുപത്തിയാറ് ഇ വകുപ്പാണ് അജിതിനെതിരെ ചുമത്തിയിരിക്കുന്നത്. സംസ്ഥാനത്തു തന്നെ ഇത്തരത്തിലൊരു തട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത് ആദ്യമായാണെന്ന് അന്വേഷണ സംഘം പറയുന്നു.

Top