അബുദാബിയില്‍ സ്വകാര്യവാഹനം ടാഅബുദാബിയില്‍ സ്വകാര്യവാഹനം ടാക്സിയായി ഉപയോഗിച്ച രണ്ടായിരത്തോളം പേര്‍ പിടിയില്‍ക്സിയായി ഉപയോഗിച്ച രണ്ടായിരത്തിലധികം ആളുകള്‍ പിടിയില്‍

അബുദാബി: അബുദാബിയില്‍ സ്വകാര്യവാഹനം ടാക്സിയായി ഉപയോഗിച്ച് നിയമലംഘനം നടത്തിയ രണ്ടായിരത്തിലധികം ആളുകള്‍ പിടിയില്‍. അബുദാബി പൊലീസ് വിവിധയിടങ്ങളിലായി നടത്തിയ പരിശോധനയിലാണ് 2198 ആളുകളെ പിടി കൂടിയത്. ഇവരില്‍ പലര്‍ക്കും യു.എ.ഇ. ഡ്രൈവിങ് ലൈസന്‍സോ വിസയോ ഇല്ലാത്തവരാണെന്നും പൊലീസ് അറിയിച്ചു.

അംഗീകാരമില്ലാത്ത ഇത്തരം വാഹനങ്ങളില്‍ യാത്രചെയ്ത പലരുടെയും വിലപിടിപ്പുള്ള വസ്തുക്കള്‍ അപഹരിക്കുകയും പാതി വഴിയിലിറക്കിവിടുകയും ചെയ്യുന്നത് പതിവുവാര്‍ത്തകളാണ്. അതിനാല്‍ തന്നെ വ്യാജടാക്സികള്‍ വരുത്തിവെക്കുന്ന സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ച് ജനങ്ങള്‍ ബോധവാന്മാരാകണമെന്ന് അബുദാബി പോലീസ് ഗതാഗത സുരക്ഷാവിഭാഗം ബ്രിഗേഡിയര്‍ ഇബ്രാഹിം സുല്‍ത്താന്‍ അല്‍സാബി വ്യക്തമാക്കി.

Top