കരസേനയുടെ പരിശീലന മികവില്‍ കശ്മീര്‍ സൂപ്പര്‍ 40 ; സൈന്യത്തിന് നന്ദി പറഞ്ഞ്‌ വിദ്യാര്‍ഥികള്‍

ശ്രീനഗര്‍: സര്‍ക്കാരിന്റെ സാമൂഹ്യ ഉത്തരവാദിത്വ പഠന കേന്ദ്രവും (സി എസ് ആര്‍ എല്‍) സേനയും ചേര്‍ന്ന്‌ ആവിഷ്‌കരിച്ച കശ്മീര്‍ സൂപ്പര്‍ 40 കോച്ചിങ് പരിപാടി പൂര്‍ണ്ണ വിജയത്തില്‍.

കരസേനയുടെ പരിശീലന മികവില്‍ ഐഐടി, എന്‍ഐടി എന്നിവടങ്ങളിലേക്കുള്ള പ്രവേശന പരീക്ഷയായ ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷനില്‍ വിജയം കൈവരിച്ച്‌ കശ്മീരിലെ 9 വിദ്യാര്‍ഥികള്‍.

യുവജനങ്ങളെ പ്രൊഫഷണല്‍ വിദ്യാഭ്യാസമേഖലയിലേക്കുള്ള പ്രവേശനത്തിന് സഹായിക്കുന്ന പദ്ധതിയാണ് സേന തുടങ്ങി വെച്ച കശ്മീര്‍ സൂപ്പര്‍ 40 സംരംഭം.

ജെഇഇയുടെ ആദ്യഘട്ട മെയിന്‍ പരീക്ഷയില്‍ രണ്ടു പെണ്‍കുട്ടികളുള്‍പ്പെടെ 28 വിദ്യാര്‍ഥികള്‍ യോഗ്യത നേടിയിരുന്നുവെന്ന് സൈനിക വക്താവ് പറയുന്നു.

കശ്മീര്‍ സൂപ്പര്‍ 40 സംരംഭത്തില്‍ ഭാഗമായി വിജയം കൈവരിച്ച 24 വിദ്യാര്‍ഥികളുമായി കരസേനാ മേധാവി ബിപിന്‍ റാവത്ത് സംഭഷണം നടത്തിയിരുന്നു. താഴ്വരയിലെ മറ്റെല്ലാ വെല്ലുവിളികള്‍ക്കിടയിലും തങ്ങളുടെ ഉപരിപഠനത്തിന് വ്യക്തമായ ദിശ കാണിച്ചു തന്ന സൈന്യത്തിന് വിദ്യാര്‍ഥികള്‍ നന്ദി പറഞ്ഞു.

സംസ്ഥാനത്ത് നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 40 വിദ്യാര്‍ഥികള്‍ക്ക് 11 മാസത്തെ പരിശീലനവും സൗജന്യ താമസവും നല്‍കുന്നതാണ് കോച്ചിങ് രീതി.

Top