Army sets up WhatsApp number for direct complaints to Gen Bipin Rawat

ന്യൂഡല്‍ഹി: സൈനികര്‍ക്ക് പരാതികള്‍ വാട് ആപ്പ് വഴി നേരിട്ട് സൈനിക മേധാവിയെ അറിയിക്കാം.
അതിനായി പുതിയ വാട്‌സ് ആപ്പ് നമ്പര്‍ തുടങ്ങി. സൈനികര്‍ അവരുടെ പ്രശ്‌നങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പുറത്തറിയിക്കുന്നത് വിവാദമായതിനെ തുടര്‍ന്നാണ് മേധാവിയെ നേരിട്ട് വിവരമറിയിക്കാന്‍ വാട്‌സ് ആപ്പ് സംവിധാനം തുടങ്ങിയത്.

പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സൈന്യത്തിന് അതിന്റെതായ സംവിധാനങ്ങളുണ്ട്. ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടും നീതി ലഭിച്ചിട്ടില്ലെന്ന് കരുതുന്നവര്‍ക്ക് +91 9643300008 എന്ന വാട്‌സ് ആപ്പ് നമ്പര്‍ വഴി സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന് നേരിട്ട് പരാതി നല്‍കാം.

സാമൂഹിക മാധ്യമങ്ങളിലൂടെ പരാതികള്‍ പ്രചരിപ്പിക്കുന്നത് സൈന്യത്തിന്റെ ആത്മവീര്യം കെടുത്തുമെന്നും അത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നവരെ ശിക്ഷിക്കാമെന്നും സൈനിക ദിനത്തില്‍ ബിപിന്‍ റാവത്ത് പറഞ്ഞിരുന്നു. പരാതികള്‍ തന്നോട് നേരിട്ട് പറയാമെന്നും അദ്ദേഹം അറിയിച്ചിരുന്നു. അതിന്റെ ഭാഗമായാണ് പുതിയ നടപടി.

1.3മില്യണ്‍ ആളുകളുള്ള വലിയ സംവിധാനമാണ് ഇന്ത്യന്‍ സൈന്യം. ഇത്രയും പേര്‍ക്കും കൂടാതെ ലോകത്തേതൊരാള്‍ക്കും ഈ നമ്പറിലേക്ക് സന്ദേശങ്ങളും വിഡിയോയും അയക്കാം. ഇതെല്ലാം പരിശോധിക്കാനും മനസിലാക്കാനും സാധിക്കുമോ എന്ന് സൈന്യത്തില്‍ ആശങ്കയുണ്ട്.

Top