army killed woman jammu kashmir

ശ്രീനഗര്‍: ജമ്മുകശ്മീരിലെ അക്‌നൂര്‍ സെക്ടറില്‍ നുഴഞ്ഞുകയറിയ സ്ത്രീയെ സൈന്യം വെടിവച്ചു കൊന്നു.

വ്യാഴാഴ്ച രാത്രി ച്ചക് പഖ്വാരി അതിര്‍ത്തി ഔട്ട്‌പോസ്റ്റിനു സമീപത്തുകൂടി നുഴഞ്ഞുകയറാന്‍ ശ്രമിച്ചതിനിടയിലാണ് സൈന്യം കൊലപ്പെടുത്തിയത്.

നുഴഞ്ഞു കയറാന്‍ ശ്രമിച്ച സ്ത്രീയോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ കീഴടങ്ങാന്‍ കൂട്ടാക്കാതിരുന്നതോടെയാണ് വെടിവച്ചതെന്ന് സൈന്യം പറഞ്ഞു. ഇവരുടെ ഒപ്പമുണ്ടായിരുന്ന പാകിസ്ഥാന്‍ കാരനെ സൈന്യം ജീവനോടെ പിടികൂടുകയും ചെയ്തിട്ടുണ്ട്.

Top