യന്ത്രത്തകരാര്‍; കരസേനയുടെ ഹെലികോപ്റ്റര്‍ തമിഴ്‌നാട്ടിലെ വയലില്‍ ഇടിച്ചിറക്കി

armycopter

വെല്ലൂര്‍: യന്ത്രത്തകരാറിനെ തുടര്‍ന്ന് കരസേനയുടെ ഹെലികോപ്റ്റര്‍ അടിയന്തിരമായി വയലില്‍ ഇടിച്ചിറക്കി. തമിഴ്‌നാട്ടില്‍ വെല്ലൂരിലെ വയലിലാണ് ഹെലികോപ്റ്റര്‍ ഇറക്കിയത്.

ബെംഗളൂരുവില്‍ നിന്നും ചെന്നൈയ്ക്കു വരികയായിരുന്ന ഹെലികോപ്റ്റരാണ് തകരാറു മൂലം വയലില്‍ ഇറക്കിയത്.

തുടര്‍ന്ന് മറ്റൊരു ഹെലികോപ്റ്റര്‍ എത്തി കേടുപാടുകള്‍ പരിഹരിച്ചു. അടുത്ത ദിവസം ചെന്നൈയില്‍ നടക്കുന്ന ഡിഫന്‍സ് എക്‌സ്‌പോയില്‍ പങ്കെടുക്കാനാണ് ഹെലികോപ്റ്റര്‍ എത്തിയത്.

Top