അതിര്‍ത്തി സുരക്ഷ ; കരസേന മേധാവി ബിപിന്‍ റാവത്ത് ഇന്ന് ജമ്മു കശ്മീര്‍ സന്ദര്‍ശിക്കും

ശ്രീനഗര്‍ : കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഇന്ന് ജമ്മു കശ്മീര്‍ സന്ദര്‍ശിക്കും. സുരക്ഷ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം. കശ്മീരിലെ അഖ്‌നൂരിലാണ് അദ്ദേഹം സന്ദര്‍ശനം നടത്തുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ കശ്മീരിലുണ്ടായ ഭീകരാക്രമണങ്ങളില്‍ സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു. ജമ്മു കശ്മീരിലെ അനന്ത് നാഗ് ജില്ലയിലെ അചാബല്‍ ഭാഗത്തുണ്ടായ ആക്രമണത്തിലാണ് 96 ബറ്റാലിയനില്‍പ്പെട്ട സൈനികര്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്.

ഒപ്പമുണ്ടായിരുന്ന രണ്ട് സൈനികര്‍ക്കും വെടിയേറ്റു.സംഭവത്തെ തുടര്‍ന്ന് അചാബല്‍ പ്രദേശത്തും, പരിസരത്തും, സുരക്ഷ കര്‍ശനമാക്കിയിരുന്നു.

Top