അമ്മയെക്കുറിച്ചുള്ള നല്ല വാക്കുകള്‍ക്ക് നന്ദി, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ: അര്‍ജുന്‍ കപൂര്‍

jh

ബോണി കപൂറിന് ആദ്യ ഭാര്യയിലുണ്ടായ മക്കളാണ് അര്‍ജുന്‍ കപൂറും അന്‍ഷുലയും. ശ്രീദേവിയുമായുള്ള വിവാഹത്തിനു ശേഷം ഇരുവരും ബോണിയുമായി അകന്നിരുന്നു. എന്നാല്‍ ശ്രീദേവിയുടെ മരണത്തിനു ശേഷം മക്കളായ ജാന്‍വിക്കും ഖുഷിക്കും ഏക ആശ്വാസം അര്‍ജുനും അന്‍ഷുലയുമാണ്.

sri arjun

ശ്രീദേവിയുടെ മരണസമയത്ത് എല്ലാ പിണക്കങ്ങളും മറന്ന് ഇരുവരും പിതാവിനൊപ്പം എത്തിയിരുന്നു. ഇതിന്റെ കാരണം എന്തെന്ന് ഒരു ആരാധികയുടെ ചോദ്യത്തിനു മറുപടിയായി അര്‍ജുന്‍ ട്വിറ്ററില്‍ കുറിച്ചു. ഇവരുടെ കൂടിച്ചേരലിനെക്കുറിച്ചുള്ള ഒരു ബ്ലോഗിന് മറുപടി നല്‍കുകയാണ് അര്‍ജുന്‍.

‘ഞാനും അന്‍ഷുലയും ജീവിക്കുന്ന ഓരോ നിമിഷവും ഞങ്ങളുടെ അമ്മയെ പ്രതിനിധാനം ചെയ്യുന്നു. എന്തു തന്നെയായാലും അച്ഛനൊപ്പം ഞങ്ങള്‍ ഉണ്ടാകണമെന്ന് അവര്‍ പ്രതീക്ഷിക്കും, അതുപോലെ തന്നെ ജാന്‍വിക്കും ഖുഷിക്കുമൊപ്പം… ഞങ്ങളുടെ അമ്മയെക്കുറിച്ചുള്ള നിങ്ങളുടെ നല്ല വാക്കുകള്‍ക്ക് നന്ദി…അമ്മ പറയുന്ന പോലെ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ’. അര്‍ജുന്‍ കുറിച്ചു.

Top