ഐ.എസ് ഭീഷണി; റഷ്യയിൽ കമാൻണ്ടോകൾ മെസ്സിക്ക് ചുറ്റും, വൻ സുരക്ഷ ഒരുക്കി പുടിൻ !

MESSI

മോസ്‌കോ: അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക് വീണ്ടും വധഭീഷണി. ഐ എസ്.ഐ.എസ് തീവ്രവാദികള്‍ തന്നെയാണ് ഇപ്പോള്‍ മെസ്സിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി ഫോട്ടോകളും വീഡിയോകളും പ്രചരിപ്പിക്കുന്നത്. ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരത്തിന് വന്‍ സുരക്ഷ ഒരുക്കിയിരിക്കുകയാണ് റഷ്യ. അതീവ സുരക്ഷയിലാണ് റഷ്യയില്‍ ലോകകപ്പ് മത്സരം നടക്കുന്നത്. പൊലീസിനും കമാന്‍ഡോകള്‍ക്കും പുറമെ വിവിധ ഇടങ്ങളില്‍ സൈന്യത്തിന്റെയും ശക്തമായ കാവലുണ്ട്.

ബാഴ്‌സലോണയുടെ ജഴ്‌സി അണിഞ്ഞ ഡമ്മിയെ വെടി വയ്ക്കുന്ന ദൃശ്യമാണ് തീവ്രവാദികള്‍ പുറത്തുവിട്ടിരിക്കുന്നത്. സിറിയയിലെ ഹാജിന്‍ എന്ന പട്ടണത്തില്‍ വെച്ച് എടുത്തു എന്ന് പറയുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

isi

ഭീഷണി മുന്‍ നിര്‍ത്തി റഷ്യ 30,000 ത്തോളം സുരക്ഷാഭടന്‍മാരെ അധികമായി ഇന്ന് കളി നടക്കുന്ന മോസ്‌കോയിലെ സ്‌പോട്ട് അരീന സ്റ്റേഡിയത്തിന് സമീപം വിന്യസിച്ചിട്ടുണ്ട്. വൈകിട്ട് 6.30ന് അര്‍ജന്റീന ഐസ്‌ലന്റുമായാണ് ഏറ്റുമുട്ടുന്നത്.

ആകാശക്കണ്ണുകള്‍ കൂടുതല്‍ ജാഗ്രതയോടെ കണ്ണു തുറന്നിരിക്കുകയാണ്. ഏത് അടിയന്തര സാഹചര്യം നേരിടാനും തയ്യാറായി സര്‍വ്വ സന്നാഹങ്ങള്‍ ഒരുക്കിയ റഷ്യന്‍ പ്രസിഡന്റ് പുടിന്‍ വിവിധ സേനകളുടെയും രഹസ്യാന്വേഷണ വിഭാഗ തലവന്‍മാരുടെയും യോഗത്തില്‍ നേരിട്ട് തന്നെ പങ്കെടുക്കുകയുണ്ടായി.

pic2

ഐ.എസ്.ഐ.എസ് തീവ്രവാദികള്‍ മെസ്സിയെ വധിക്കുമെന്ന ഭീഷണി ഉള്ളതിനാല്‍ ഫുട്‌ബോള്‍ ഗ്രൗണ്ടിലേക്കുള്ള പ്രവേശനവും കനത്ത സുരക്ഷാ പരിശോധനക്ക് ശേഷമാണ് നടക്കുന്നത്.

അര്‍ജന്റീന ടീം താമസിക്കുന്ന ഹോട്ടലിലും വന്‍ സുരക്ഷയും സായുധ അകമ്പടി വാഹനങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്.

ഡ്രോണുകളുടെ ക്യാമറ കണ്ണുകളില്‍പ്പെടാതെ ഒരാള്‍ക്കും സ്റ്റേഡിയത്തില്‍ എന്നല്ല കളി നടക്കുന്ന നഗരങ്ങളിലും എത്താന്‍ കഴിയില്ല. ഇവിടം പൂര്‍ണ്ണമായും സി.സി.ടി.വി നിയന്ത്രണത്തിലുമാണ്. സാറ്റ് ലൈറ്റ് വഴിയും സുരക്ഷാ ഉദ്യോഗസ്ഥര്‍ കര്‍ശന നിരീക്ഷണമാണ് നടത്തുന്നത്.

റഷ്യയുടെ മണ്ണില്‍ ഒരു അതിക്രമവും വച്ചു പൊറുപ്പിക്കില്ലെന്ന് വ്യക്തമാക്കിയ റഷ്യന്‍ അധികൃതര്‍ മെസ്സിക്ക്‌ നേരെ ഭീഷണി ഉയര്‍ത്തിയ തീവ്രവാദി ഗ്രൂപ്പിനും ശക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Top