കളിച്ചത് അര്‍ജന്റീന . . പക്ഷേ സമനിലയില്‍ തളച്ച് ഞെട്ടിച്ച് ‘കുഞ്ഞന്‍’ രാജ്യം !

മോസ്‌ക്കോ: കേരളത്തിന്റെ പകുതി മാത്രമുള്ള കുഞ്ഞന്‍ ഐസ്‌ലന്‍ഡ് അര്‍ജന്റീനയെ സമനിലയില്‍ തളച്ചു.

ആരാധകരെ നിരാശരാക്കി ലയണല്‍ മെസ്സിയുടെ ബൂട്ട് നിശ്ചലമായപ്പോള്‍ അര്‍ജന്റീനയെ പിടിച്ചുകെട്ടിയത് ഫിഫ റാങ്കിങ്ങില്‍ 22-ാം സ്ഥാനം മാത്രമുള്ള രാജ്യം.

മല്‍സരത്തിന്റെ 64-ാം മിനിറ്റില്‍ അര്‍ജന്റീനയ്ക്ക് അനുകൂലമായി ലഭിച്ച പെനല്‍റ്റി സൂപ്പര്‍താരം ലയണല്‍ മെസ്സി പാഴാക്കി. ബോക്‌സിനുള്ളില്‍ മെസ്സിയെ ഐസ്‌ലന്‍ഡ് പ്രതിരോധം വീഴ്ത്തിയതിനായിരുന്നു പെനല്‍റ്റി. മെസ്സിയെടുത്ത പെനല്‍റ്റി കിക്ക് ഐസ്‌ലന്‍ഡ് ഗോള്‍കീപ്പര്‍ ഹാല്‍ഡേഴ്‌സന്‍ തടുത്തിട്ടു. ഇത്കണ്ട് അര്‍ജന്റീന ആരാധകര്‍ തലയില്‍ കൈവച്ചുപോയി.

messi

മല്‍സരം 55 മിനിറ്റ് പിന്നിടുമ്പോള്‍ പന്ത് കൈവശം വയ്ക്കുന്നതിലും കളി മെനയുന്നതിലും മുന്‍തൂക്കം അര്‍ജന്റീനയ്ക്കു തന്നെയായിരുന്നു. അതേസമയം, കൗണ്ടര്‍ അറ്റാക്കുകളിലൂടെ അര്‍ജന്റീന ഗോള്‍മുഖം വിറപ്പിക്കുന്ന ഐസ്‌ലന്‍ഡും അപകടം വിതച്ചു.

എന്നാല്‍, 19-ാം മിനിറ്റില്‍ സെര്‍ജിയോ അഗ്യൂറോയുടെ ഗോളിലൂടെ മുന്നില്‍ക്കയറിയ അര്‍ജന്റീനയെ ഞെട്ടിച്ച് നാലു മിനിറ്റിനുള്ളില്‍ ഐസ്‌ലന്‍ഡ് തിരിച്ചടിക്കുകയായിരുന്നു.

Top