are you want to become a film star : want to acting with manju apply now

സിനിമാതാരമാകാനുള്ള മോഹം മനസ്സില്‍ കൊണ്ടുനടക്കുന്നവര്‍ക്കായി ഒരു സുവര്‍ണ്ണാവസരം.

മാര്‍ട്ടിന്‍ പ്രക്കാട്ടും നടന്‍ ജോജു ജോര്‍ജ്ജും ചേര്‍ന്ന് നിര്‍മിക്കുന്ന സിനിമയില്‍ മഞ്ജുവിനൊപ്പം അഭിനയിക്കാന്‍ കുട്ടികളെ ക്ഷണിക്കുന്നു.

പതിമൂന്നിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമാണ് അവസരം.

താല്‍പര്യമുള്ളവര്‍ castingthescene@gmail.com എന്ന മെയില്‍ ഐഡിയില്‍ ഒറിജിനല്‍ ഫോട്ടോയും വിവരങ്ങളും അയക്കുക.

നവീന്‍ ഭാസ്‌കര്‍ തിരക്കഥയെഴുതി മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ സഹസംവിധായകനായിരുന്ന പ്രവീണ്‍ സി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ മലയാളിത്തമുള്ള പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും തേടുന്നുവെന്നും ഞാന്‍ നിങ്ങളോടൊപ്പം അഭിനയിക്കുവാന്‍ കാത്തിരിക്കുന്നുവെന്നും മഞ്ജു ഫേസ്ബുക്കില്‍ പറയുന്നു.

Top