ലോകകപ്പ് ആതിഥേയത്വം ; ഖത്തറിനെതിരെ അറബ് രാജ്യങ്ങള്‍ ഫിഫയ്ക്ക് കത്തയച്ചു

2022 world cup

ഖത്തര്‍: നയതന്ത്ര ഉപരോധം നേരിടുന്ന ഖത്തറിനെതിരെ ശക്തമായ നിലപാടുകളുമായി വീണ്ടും അറബ് രാജ്യങ്ങള്‍ രംഗത്ത്.

2022 ല്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ വേദി ഖത്തറില്‍ നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് ആറ് അറബ് രാജ്യങ്ങള്‍ ഫിഫക്ക് കത്തയച്ചതായാണ് പുതിയ റിപ്പോര്‍ട്ട്.

എന്നാല്‍ വാര്‍ത്ത ഫിഫ സ്ഥിരീകരിച്ചിട്ടില്ല. ദ ലോക്കല്‍ എന്ന സ്വിറ്റ്‌സര്‍ലന്റ് ഇംഗ്ലീഷ് വെബ്‌സൈറ്റിലാണ് ഇത് സംബന്ധിച്ച വാര്‍ത്ത വന്നിട്ടുള്ളത്.

സൗദി അറേബ്യ, യെമന്‍, മൗറിത്യാനിയ, യുഎഇ, ബഹ്‌റിന്‍, ഈജിപ്ത് തുടങ്ങിയ ആറ് രാജ്യങ്ങള്‍ ഫിഫയ്ക്ക് കത്തയച്ചതായാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.

ഫിഫയുടെ ആര്‍ട്ടിക്കിള്‍ 85 പ്രകാരം അടിയന്തിരഘട്ടങ്ങളില്‍ ലോകപ്പ് വേദി മാറ്റാം. ഈ നിയമം ഉപയോഗപ്പെടുത്തി ഖത്തറില്‍ നിന്നും ലോകകപ്പ് വേദി മാറ്റണമെന്നാണ് അറബ് രാജ്യങ്ങളുടെ ആവശ്യം.Related posts

Back to top