പുതിയ അപ്രീലിയ സ്റ്റോം 125 അടുത്തവര്‍ഷം ജനുവരിയില്‍ വിപണിയിലേക്ക്

റ്റാലിയന്‍ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ അപ്രീലിയ പുതിയ സ്റ്റോം 125 സ്‌കൂട്ടറിനെ ഇന്ത്യന്‍ വിപണിയിലേക്ക് എത്തിക്കാനുള്ള ഒരുക്കത്തിലാണ്. അടുത്തവര്‍ഷം ജനുവരിയില്‍ സ്റ്റോം 125 സ്‌കൂട്ടര്‍ ഇന്ത്യയില്‍ വില്‍പനയ്ക്കെത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പുതിയ അപ്രീലിയ സ്റ്റോം 125 -ന് 62,000 രൂപയോളം വില പ്രതീക്ഷിക്കാം.

റിപ്പോര്‍ട്ടുകള്‍ പ്രകാരം സ്‌കൂട്ടറിന്റെ സിബിഎസ് (കമ്പൈന്‍ഡ് ബ്രേക്കിംഗ് സംവിധാനം) വകഭേദമായിരിക്കും വിപണിയില്‍ അവതരിക്കുക.
124 സിസി മൂന്നു വാല്‍വ് ഒറ്റ സിലിണ്ടര്‍ എഞ്ചിനിലാണ് അപ്രീലിയ സ്റ്റോം 125 വരിക. 9.46 bhp കരുത്തും 8.2 Nm torque ഉം എഞ്ചിന് പരമാവധി സൃഷ്ടിക്കാനാവും. സിവിടി ഗിയര്‍ബോക്സാണ് മോഡലില്‍ ഒരുങ്ങുന്നത്.

ഇന്ധനശേഷി 6.5 ലിറ്റര്‍. 30 mm ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ മുന്നിലും ഷോക്ക് അബ്‌സോര്‍ബര്‍ യൂണിറ്റ് പിന്നിലും സ്റ്റോം 125 -ല്‍ സസ്‌പെന്‍ഷന്‍ നിറവേറ്റും. 12 ഇഞ്ച് അലോയ് വീലുകളായിരിക്കും സ്‌കൂട്ടര്‍ അവകാശപ്പെടുക.

Top