ഡി-സിനിമാസിന് പ്രവര്‍ത്തനാനുമതി ; വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

dcinimas

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി-സിനിമാസിന് പ്രവര്‍ത്തനാനുമതി നല്‍കിയതില്‍ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ.

ചാലക്കുടി മുനിസിപ്പല്‍ കൗണ്‍സിലാണ് വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്‍കിയത്.

ടൗണ്‍ഹാള്‍ നിര്‍മാണത്തിന് ദിലീപ് അഞ്ച് ലക്ഷം രൂപ സംഭാവന നല്‍കിയതായും, 20 ലക്ഷം രൂപ കൈക്കൂലി നല്‍കിയതായും എല്‍ഡിഎഫ് അംഗങ്ങള്‍ ആരോപിച്ചു.

2014-ല്‍ യുഡിഎഫിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതിയാണ് ഡി-സിനിമാസിന് പ്രവര്‍ത്തനാനുമതി നല്‍കിയത്.Related posts

Back to top