apple macbook pro

പ്രൊഫഷനല്‍ ഉപഭോക്താക്കള്‍ക്കായി 32 GB ശേഷിയുള്ള പുതിയ മാക്ബുക്ക് പ്രോ ഈ വര്‍ഷം പുറത്തിറക്കുമെന്ന് ആപ്പിള്‍.

32 ഡെസ്‌ക്ടോപ് ക്ലാസില്‍ പെടുന്ന 12ഇഞ്ച് മാക്ബുക്കിന് 16GB RAM ഉണ്ടായിരിക്കും.

ആപ്പിള്‍ ഇന്‍സൈഡറില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് ഈ വര്‍ഷം പുറത്തിറങ്ങുന്ന ആപ്പിള്‍ ലാപ്‌ടോപ് നിരയുടെ പ്രത്യേകത ഇന്റേണല്‍ കോംപണന്റ് അപ്‌ഡേറ്റ്‌സ് തന്നെയായിരിക്കും. ഇതില്‍ ഉപയോഗിക്കുന്ന ഇന്റല്‍ സ്‌കൈലേക്ക് സിപിയു 16 GB വരെയുള്ള LPDDR3 RAM സപ്പോര്‍ട്ട് ചെയ്യും.

അവസാന പാദത്തില്‍ 32GB RAM ന്റെ 15inch മാക്ബുക്ക് പ്രോ പുറത്തിറക്കുമെന്നും ഹൈ-എന്‍ഡ് മോഡലുകള്‍ക്ക് പുറമേ മറ്റു രണ്ടു 13, 15 ഇഞ്ച് മാക്ക്ബുക്ക് പ്രോകളും പുറത്തിറക്കാന്‍ പദ്ധതിയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

ഘനവും ഭാരവും കുറഞ്ഞ ടച്ച് ബാറോടു കൂടിയ മാക്ബുക്ക് പ്രോ പുറത്തിറക്കിയത് കഴിഞ്ഞ ഒക്ടോബറിലാണ്. മുന്‍പത്തേതിനേക്കാള്‍ 2.3 ഇരട്ടി ഗ്രാഫിക്‌സ് പെര്‍ഫോമന്‍സ് കാണിച്ച ഇതിനു ആറാം തലമുറ ക്വാഡ് കോര്‍, ഡ്യുവല്‍ കോര്‍ പ്രോസസറായിരുന്നു ഉണ്ടായിരുന്നത്. കൂടാതെ അതിവേഗ SSD, Thunderbolt 3 പോര്‍ട്ടുകള്‍ എന്നിവയും ഇതിന്റെ സവിശേഷതകള്‍ ആയിരുന്നു.

വെറും 15.5 mm ഉള്ള പുതിയ 15 ഇഞ്ച് മാക്ബുക്ക് പ്രോ മുന്‍പത്തേതിനേക്കാള്‍ 14 ശതമാനം കട്ടി കുറഞ്ഞതാണ്. 20 ശതമാനം ശബ്ദം കുറവാണ് ഇതിന്.

ഭാരമാകട്ടെ കേവലം 1.83 കിലോഗ്രാം മാത്രം. ടച്ച് ബാര്‍, ടച്ച് ഐഡി, 2.6GHz ക്വാഡ് കോര്‍ ഇന്റല്‍ കോര്‍ ഐ7 പ്രൊസസര്‍, 16GB റാം എന്നീ സവിശേഷതകളുമുള്ള ഈ മാക്ബുക്കിനു 256 ജിബി ഫ്‌ലാഷ് സ്റ്റോറേജുമുണ്ട്.

Top