apple iphone sales decrease- ceo salary

വാഷിംഗ്ടണ്‍: ഐഫോണിന്റെ വില്‍പ്പന ലക്ഷ്യം നേടാനാകാത്തതിനെ തുടര്‍ന്ന് ആപ്പിള്‍ സിഇഒ ടിം കുക്കിന്റെ ശമ്പളം വെട്ടിക്കുറച്ചു. വാര്‍ഷിക ശമ്പളത്തില്‍ നിന്നും 15 ശതമാനമാണ് വെട്ടിച്ചുരുക്കിയത്. 2015ല്‍ 10.3 ദശലക്ഷം ഡോളറാണ് ടിം കുക്കിന്റെ വരുമാനം.

ഇന്ത്യന്‍ രൂപയനുസരിച്ച് 70 കോടിയോളം വരും. എന്നാല്‍ 2016ല്‍ വില്‍പ്പന ലക്ഷ്യം തികയ്ക്കാത്തതിനാല്‍ 8.7 ദശലക്ഷത്തിലേക്ക് കുറയ്ക്കുകയായിരുന്നു. 60 കോടി ഇന്ത്യന്‍ രൂപയാണ് ഇത്. പത്ത് കോടിയുടെ കുറവാണ് ടിം കുക്കിന്റെ ശമ്പളത്തില്‍ ഉണ്ടായിരിക്കുന്നത്.

സിഇഒയുടെ മാത്രമല്ല, മറ്റ് ഉന്നത എക്‌സിക്യുട്ടീവുകളുടെ വരുമാനത്തിലും കുറവു വരുത്തിയിട്ടുണ്ട്.

കഴിഞ്ഞവര്‍ഷം 21,560 കോടി ഡോളറിന്റെ വില്‍പ്പനയാണ് ആപ്പിളിന് ലഭിച്ചത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത് കുറവാണ്. മാത്രമല്ല, ലക്ഷ്യത്തില്‍ നിന്ന് 3.7 ശതമാനം കുറവുമാണ്.

കഴിഞ്ഞ 15 വര്‍ഷത്തിനിടെ കമ്പനിയുടെ ലാഭത്തില്‍ ഇക്കുറിയാണ് ഏറ്റവും കുറവുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് സിഇഒയുടേതുള്‍പ്പെടെ എക്‌സിക്യുട്ടീവുകളുടെ ശമ്പളത്തില്‍ 89.5 ശതമാനം മാത്രം ഇന്‍സെന്റീവ് നല്‍കിയാല്‍ മതിയെന്ന തീരുമാനമുണ്ടായത്.

Top