Apple iPhone 8: Rumor Roundup for the Week

കാലിഫോര്‍ണിയ: 2017ല്‍ നിരവധി വാര്‍ത്തകളാണ് ഐഫോണ്‍ 8നെ കുറിച്ച് പുറത്ത് വന്നത്. സാംസങ്ങിന്റെ ഗാലക്‌സി എസ്7ലെ പല ഫീച്ചറുകളും ആപ്പിള്‍ പുതിയ ഫോണില്‍ അവതരിപ്പിക്കുമെന്നാണ് സൂചന.

പുറത്ത് വരുന്ന വാര്‍ത്തകളനുസരിച്ച് ഒ.എല്‍.ഇ.ഡി ഡിസ്‌പ്ലേയായിരിക്കും ഐഫോണിന്. ഇപ്പോള്‍ ഐഫോണിലുള്ള ഡിസ്‌പ്ലേയേക്കാള്‍ കുറഞ്ഞ പവറെ പുതിയ ഡിസ്‌പ്ലേക്ക് ഉണ്ടാവുകയുള്ളു. ഫോണിന്റെ ബോഡി നിര്‍മ്മിക്കുന്നത് സ്‌റ്റെയിന്‍ലെസ്സ് സ്റ്റീലിലായിരിക്കും. എന്നാല്‍ എല്ലാ മോഡലുകളിലും ഒ.എല്‍.ഇ.ഡി ഡിസ്‌പ്ലേ ലഭ്യമാക്കുമോ എന്ന് ആപ്പിള്‍ വ്യക്തമാക്കിയിട്ടില്ല.

ഐഫോണ്‍ 8ന്റെ ഉയര്‍ന്ന മോഡലില്‍ മാത്രമേ കമ്പനി ഒ.എല്‍.ഡി ഡിസ്‌പ്ലേ നല്‍കു. ക്ലാസിക്, പ്ലസ്, കര്‍വഡ് എന്നിങ്ങനെ മൂന്ന് വകഭേദങ്ങളില്‍ ഐഫോണ്‍ 8 വിപണിയില്‍ ലഭ്യമാവും.

ആപ്പിളിന്റെ എല്ലാ മോഡലുകളിലും കാണുന്ന ഹോം ബട്ടനില്‍ മാറ്റം വരാന്‍ സാധ്യതയുണ്ട്. ഫിംഗര്‍പ്രിന്റ് റീഡിങ് ടെക്‌നോളജി സ്‌ക്രീനിന്റെ മുന്‍ ഭാഗത്ത് നല്‍കുമെന്ന സൂചനയുമുണ്ട്. വാട്ടര്‍ റെസിസ്റ്റന്റ് ടെക്‌നോളജിയും ഫോണിനൊപ്പമുണ്ടാകും.

വയര്‍ലെസ്സ് ചാര്‍ജിങ് സംവിധാനമാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത. സാംസങ്ങ് ഗാലക്‌സി എസ് 7നില്‍ വയര്‍ലെസ്സ് ചാര്‍ജിങ് ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ആപ്പിളും വയര്‍ലെസ്സ് ചാര്‍ജിങ് സംവിധാനം ഫോണുകളില്‍ അവതരിപ്പിക്കാനൊരുങ്ങുന്നത്

Top