ലാവലിനില്‍ മലക്കം മറിഞ്ഞ് സിബിഐ; സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാന്‍ വൈകും

കൊച്ചി : ലാവലിന്‍ കേസില്‍ 90 ദിവസത്തിനകം സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാനാവില്ലന്ന് സി.ബി.ഐ.

ഉത്തരവ് വന്ന് 90 ദിവസത്തിനകം അപ്പീല്‍ നല്‍കണമെന്നാണ് ചട്ടം. എന്നാല്‍ അതിനുള്ള സാധ്യത ഇതോടെ മങ്ങുകയാണ്.

ഇതു സംബന്ധിച്ച നടപടികള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ലെന്നാണ് സി.ബി.ഐ. വൃത്തങ്ങള്‍ പറയുന്നത്. ഈ മാസം 21നാണ് സമയ പരിധി അവസാനിക്കുന്നത്.

വൈകിയതിന് ലാവലിന്‍ അപ്പീലിനൊപ്പം മാപ്പപേക്ഷയും പിന്നീട് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കാനാണ് സി.ബി.ഐ തീരുമാനം.

ആഗസ്ത് 23നാണ് മുഖ്യമന്ത്രി പിണറായി വിജയനെയടക്കം കുറ്റവിമുക്തരാക്കി ഉത്തരവിറങ്ങിയത്.

Top