സിറോ മലബാര്‍ സഭാ ഭൂമിയിടപാട് ; കര്‍ദിനാളിന്റെ അപ്പീല്‍ പരിഗണിക്കുന്നത് മാറ്റിവച്ചു

george-allenchery

കൊച്ചി: സിറോ മലബാര്‍ സഭാ ഭൂമിയിടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി.

കേസെടുക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് മാര്‍ ജോര്‍ജ് ആലഞ്ചേരി സമര്‍പ്പിച്ച അപ്പീലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കാനിരുന്നത്.

കേസിലെ നാല് പ്രതികളില്‍ കര്‍ദ്ദിനാള്‍ മാര്‍ജോര്‍ജ്ജ് ആലഞ്ചേരി, ഫാ ജോഷി പുതുവ, ഇടനിലക്കാരനായിരുന്ന സാജു വര്‍ഗീസ് എന്നിവരാണ് കോടതിയെ സമീപിച്ചത്. സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്നും തീരുമാനം പുനപരിശോധിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. കേസിലെ എഫ്‌ഐആറും തുടര്‍നടപടികളും റദ്ദാക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഹൈക്കോടതി ഉത്തരവനുസരിച്ച് കര്‍ദിനാളടക്കം നാലുപേരെ പ്രതികളാക്കി കൊച്ചി പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. എന്നാല്‍ അപ്പീലില്‍ തീരുമാനമാകുംവരെ തുടര്‍ നടപടി വേണ്ടെന്നാണ് പൊലീസ് തീരുമാനം.

ഇതിനിടെ എറണാകുളം അങ്കമാലി അതിരൂപതയിലെ 16 ഫൊറോനകളിലെയും അല്‍മായ പ്രസ്ഥാനങ്ങളിലെ നേതാക്കളും, മുന്‍കാല നേതാക്കളും ചേര്‍ന്ന് ആര്‍ച്ച് ഡയസീഷ്യന്‍ മൂവ്‌മെന്റ് ഫോര്‍ പീസ് എന്ന പുതിയ ഫോറം രൂപീകരിച്ചു.

Top