അന്‍വറിന്റെ പാര്‍ക്കില്‍ മലിനീകരണ നിയന്ത്രണ സംവിധാനവും വൈദ്യുതിക്കുള്ള അനുമതിയുമില്ല

തിരുവനന്തപുരം : അന്‍വറിന്റെ പാര്‍ക്കില്‍ വൈദ്യുതി ഉപയോഗിക്കാനുള്ള അനുമതിയില്ലന്ന് റിപ്പോര്‍ട്ട്.  മലിനീകരണ നിയന്ത്രണ സംവിധാനമില്ലാതെയുമാണ് പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത്.

ഇലട്രിക്കല്‍ ഇന്‍സ്‌പ്രേക്ടറ്റിന്റെ അനുമതിയും കിട്ടിയില്ല. അനുമതിയുള്ളത് രണ്ട് ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ മാത്രമാണ്. റൈഡുകളും മറ്റ് ഉപകരണങ്ങളും പ്രവര്‍ത്തിപ്പിക്കാനും അനുമതിയില്ല.

കൂടരഞ്ഞി പഞ്ചായത്ത് രേഖകളിലും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

 

Top